പ്രവേശനാനുമതി റദ്ദാക്കിയ സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

എംബിബിഎസ് പ്രവേശനം ശരി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. എംസിഐയ്ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും.
അടൂര്‍ മൗണ്ട് സിയോന്‍, വയനാട് ഡിഎം വിംസ്, തൊടുപുഴ അല്‍ അസ്ഹര്‍ എന്നി മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനമാണ് സുപ്രീം കോടതി തടഞ്ഞത്. മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha



























