ഗുര്‍ഗാവിലെ സ്‌കൂള്‍ ടോയിലറ്റില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

ഗുര്‍ഗാവിലെ സ്‌കൂള്‍ ടോയിലറ്റില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. റിയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ പ്രഥുമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
രാവിലെ 8.30നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിലെ ക്വാളിറ്റി മാനേജരായ വരുണാണ് പ്രഥുമന്റെ അച്ഛന്‍. പതിവ് പോലെ ഇയാള്‍ തന്നെയാണ് മകനെ സ്‌കൂളില്‍ കൊണ്ട് വിട്ടതെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമിത് കുഹാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























