പണം നൽകാത്തതിന് പെൺകുട്ടിയോടു കാണിച്ചത് കൊടും ക്രൂരത; ഓടുന്ന ട്രെയിനിൽ വച്ച് പെൺകുട്ടിക്ക് സംഭവിച്ചത്...

പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 19-കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ട്രെയിനിലെ വനിതാ കോച്ചിൽ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന സബർബൻ കോമൾ ചവാനെയാണ് തള്ളിയിട്ടത്. യാത്രക്കാരായി മറ്റാരും ഉണ്ടായിരുന്നില്ല. കോച്ചിലേക്ക് കയറിയ അപരിചിതനായ വ്യക്തി പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തന്റെ കൈയിൽ പണമില്ലെന്ന് അറിയിച്ചതോടെ കോമളിനെ ട്രെയിനിൽ നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയ ഉടൻ അക്രമി ട്രെയിനിൽനിന്നിറങ്ങി ഓടിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha



























