ദളിതർ കിണറ്റിൽ നിന്നും വെള്ളമെടുത്തു; ഉയർന്നജാതിക്കാരൻ കിണറ്റിൽ എൻഡോസൾഫാൻ കലർത്തി

ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ ഇന്നും ഭാരതത്തിൽ നടമാടിക്കൊണ്ടിരിക്കുകയാണ്. ദളിതർ കിണറ്റിൽ നിന്നും വെള്ളമെടുത്തതുകൊണ്ട് ഉയർന്നജാതിക്കാരൻ കിണറ്റിൽ എൻഡോസൾഫാൻ കലർത്തി ക്രൂരത കാണിച്ചു. കലബുർഗി ചെന്നൂർ ചെവർഗിയിലാണ് സംഭവം.
ഗ്രാമത്തില്‍ ഏഴ് കിണറുകള്‍ വേറെ ഉണ്ടെങ്കിലുംഗ്രാമത്തില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള കിണറില്‍ നിന്നുമാണ് ദളിതര്‍ വെള്ളം എടുക്കുമായിരുന്നത്. കിണറുള്ള സ്ഥലം ദളിതരുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍, നാലു വര്‍ഷം മുന്‍പ് ഉന്നതജാതിയില്‍ പെട്ടയാള്‍ സ്ഥലം പാട്ടത്തിന് എടുക്കുകയും ഇതുവഴി വെള്ളവുമായി പോകുന്നത് വിലക്കുകയും ചെയ്തു. ഇതുമൂലം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്താണ് ഉപയോഗിച്ചു വന്നിരുന്നത്. ഗ്രാമത്തില്‍ രണ്ടു ദിവസം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ സ്ഥലത്തെ ഒരു ദളിത് യുവാവ് കിണറ്റില്‍ നിന്നും വെള്ളം കോരിയെടുത്തപ്പോഴാണ് നിറവ്യത്യാസം ശ്രദ്ധിച്ചത്.
https://www.facebook.com/Malayalivartha



























