പതിനഞ്ച് വര്‍ഷമായ വാഹനങ്ങള്‍ ഇനി ആക്രിക്കുകൊടുക്കാം...

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനായി പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനായി ഞങ്ങള്‍ പലതും ചെയ്യുന്നുണ്ടെന്ന് സിയാം പ്രസിഡന്റ് വിനോദ് കെ. ദാസറി പറഞ്ഞു. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി.എസ്6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























