മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ നിയമലംഘനം വീഡിയോയില്‍ പകര്‍ത്തിയയാള്‍ക്ക് മര്‍ദ്ദനം

ഹെല്‍മെറ്റ് പോലും ശരിയായ വിധത്തില്‍ ധരിക്കാതെ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ പകർത്തിയവരെ മർദ്ധിച്ചവശരാക്കി . സുരീന്ദര്‍ സിംഗ് എന്ന ഹെഡ് കോണ്‍സ്റ്റബളാണ് പരസ്യമായി നിയമ ലംഘനം നടത്തിയത്. ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രക്കാർ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ട സുരീന്ദര്‍ സിംഗ് ബൈക്ക് നിര്‍ത്തി ഇയാളുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സുരീന്ദര്‍ സിംഗി നെ സസ്‌പെൻഡ് ചെയ്തു.
ചണ്ഡിഗഢ് പോലീസിലെ സെക്യൂരിറ്റി വിംഗില്‍ ഹെഡ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ സിംങിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന്
മാസത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും ട്രാഫിക് പോലീസ് എസ്എസ്പി ശശാങ്ക് ആനന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha



























