വിദ്യാർഥിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ

രണ്ടാംക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ. ഹൈദരാബാദിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ സുരേഷ് സിംഗാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയും ഇതേ സ്കൂളിൽ അധ്യാപികയാണ് .
തപ്പാച്ചബുത്രയിലെ സ്വകാര്യ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രിൻസിപ്പലായ സുരേഷ് സിംഗ് കുട്ടിയോട് ബോർഡിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയ്ക്ക് അതു വായിക്കാൻ സാധിച്ചില്ല. ഇക്കാരണത്താൽ കുട്ടിയെ സുരേഷ് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പലിനെതിരേ കുട്ടിയുടെ മാതാപിതാക്കളാണു പോലീസിൽ പരാതി നൽകിയത്. ഇതേതുടർന്നു ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുക്കുകയും പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























