വിദ്യാര്‍ത്ഥികള്‍ അന്നത്തിനായി തെരുവില്‍ കൈനീട്ടി!

മധ്യപ്രദേശിലെ ദളിത് ഹോസ്റ്റലില്‍ ഭക്ഷണത്തിനായി വിദ്യാര്‍ത്ഥികള്‍ ഭിക്ഷ യാജിച്ചു. സര്‍ക്കാരിന് കീഴിലുള്ള ദളിത് ഹോസ്റ്റലിലാണ് 16 വിദ്യാര്‍ഥികള്‍ പട്ടിണിയിലായതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാജിച്ചത്. ശിവപുരി ജില്ലയിലെ യുര്‍വയ ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. രണ്ട് ദിവസം പട്ടിണി കിടന്നതിന് ശേഷമാണ് വിശപ്പടക്കാനായി ഇത്തരം ഒരു രീതി തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായത്.
'ഭക്ഷണം കിട്ടാത്തതിനാല്‍ കുട്ടികള്‍ വിശപ്പടക്കാന്‍ ഭിക്ഷ യാജിക്കുന്നു എന്ന സംഭവം സത്യമാണ്. ഹോസ്റ്റല്‍ സുപ്രണ്ടിനെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
മൂന്നാഴ്ചയോളമായി ഹോസ്റ്റല്‍ സൂപ്രണ്ട് അവധിയിലായിരുന്നു. ഇന്ധനവും ഭക്ഷണ സാധനങ്ങളും ഇല്ലാതെയാണ് 3 ദിവസമായി ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. 16 കുട്ടികള്‍ ഇതിനാല്‍ പട്ടിണിയിലാവുകയായിരുന്നു. ഹോസ്റ്റലിലെ പാചകക്കാരന്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കില്ല എന്നും പറഞ്ഞതോടെ കുട്ടികള്‍ പട്ടിണിയിലാവുകയും തുടര്‍ന്ന് ഭിക്ഷ യാജിക്കുകയുമായിരുന്നു. പ്രദേശത്തുള്ളവരുടെ സഹായത്തോടെ ഭക്ഷണം ഇവര്‍ക്ക് പിന്നീട് ലഭ്യമാക്കുകയും ചെയ്തതായി എന്‍.ജി.ഒ ഉദ്ദം അഡിവാസി പറഞ്ഞു.
https://www.facebook.com/Malayalivartha



























