ഗൌരി ലങ്കേഷിനുണ്ടായ അനുഭവം കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കെല്ലാം ഉണ്ടാകും; വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല

കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കെല്ലാം ഗൌരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടായേക്കാമെന്ന് ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല. പറവൂരില്‍ ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു നേതാവ്.
മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂജ്ഞയ ഹോമം നടത്തിക്കോളാനും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിനെപ്പോലെ നിങ്ങളും ഇരയാക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
ശശികലയുടെ പ്രസംഗത്തില്‍ നിന്ന്
ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്.മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം
ശശികലയുടെ പ്രസംഗത്തിന്റെ ഒാഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പൊലീസിന് പരാതി നല്‍കി
https://www.facebook.com/Malayalivartha



























