കാശ്മീരിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ എത്തിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി

ജമ്മു കാശ്മീരിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കാശ്മീരിലെ അനന്തനാഗിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തവേ മന്ത്രി പറഞ്ഞു.
കാശ്മീരിനെ വീണ്ടും പറുദീസയാക്കും. ഈ മാറ്റത്തെ ആർക്കും തടയാനാകില്ല. സമാധാനം പുനസ്ഥാപിക്കുന്നതിന് ഏത് ചർച്ചയ്ക്കും താൻ തയാറാണ്. തുറന്ന ചർച്ചകൾക്കായി ആർക്കും മുന്നോട്ട് വരാവുന്നതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha



























