ഗൗരി ലങ്കേഷ് വധക്കേസില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍, രഹസ്യകേന്ദ്രത്തില്‍ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുന്നു

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെന്ന് കരുതുന്ന ആന്ധ്രസ്വദേശിയാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. പല സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടതായി പൊലീസ് അറിയിച്ചു.
ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ പരിശോധിച്ചപ്പോള്‍ കുറച്ച് ദിവസങ്ങളായി ഗൗരി ലങ്കേഷിന്റെ വീടിന്റ പരിസരത്തായാണ് കണ്ടെത്തിയത്. ഇടക്കിടെ സ്വിച്ച് ഓഫ് ആയും സ്വിച്ച് ഓണ്‍ ആയും സംശയാസ്പദമായ രീതിയിലാണ് മൊബൈല്‍ ഫോണ്‍ പരിധി. ചോദ്യം ചെയ്യലിലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്
.
https://www.facebook.com/Malayalivartha



























