ബീഹാറില്‍ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിച്ചു

ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാര്‍ മരിച്ചു. മുസാഫര്‍പുരിലെ അകുറഹാനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
ഡിവൈഎസ്പി കൃഷ്ണ മുരാരി പ്രസാദിന്റെ നേതൃത്വത്തില്‍ അനധികൃത മദ്യം പിടികൂടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha



























