അഞ്ചാം ക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റിലയച്ച് അധ്യാപകര്‍

സ്‌കൂള്‍ യൂണിഫോം ധരിക്കാതെയെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേയ്ക്ക് അയച്ച് അധ്യാപകന്റെ ക്രൂരത. ഹൈദരാബാദിലെ സ്വകാര്യ വിദ്യാലയത്തിലാണ് കുട്ടിയോട് അധ്യാപകരുടെ ഈ ക്രൂരത. കുട്ടിയുടെ പരാതി പുറത്തു വന്നതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്.
യൂണിഫോം ഉണങ്ങിയിട്ടില്ലായിരുന്നു. അതിനാല്‍ കളര്‍ വസ്ത്രം ധരിച്ചാണ് ക്ലാസില്‍ എത്തിയത്. എന്നാല്‍ അധ്യാപകര്‍ അടിക്കുകയും വഴക്കു പറയുകയും ചെയ്തു. പിന്നീട് ബാത്‌റൂമില്‍ പോകാന്‍ പോകവേ നീ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ പോയാല്‍ മതിയെന്ന് പറഞ്ഞയയ്ക്കുകയായിരുന്നു. ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ഇത്. കുട്ടിയുടെ പരാതി മാതാപിതാക്കള്‍ വീഡിയോയാക്കി ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടു.
അലക്കിയിട്ട യൂണിഫോം ഉണങ്ങിയിട്ടില്ലെന്ന് മാതാപിതാക്കള്‍ ഡയറിയില്‍ എഴുതിയിരുന്നു. ഇത് പറഞ്ഞെങ്കിലും അധ്യാപകര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. സംഭവത്തിന് ശേഷം ഭയം മൂലം കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായിട്ടില്ല. സംഭവം വിവാദമായതോടെ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























