ടി.ടി.വി. ദിനകരന് തിരിച്ചടി; അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം സ്‌റ്റേ ചെയ്യില്ല

അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അണ്ണാ ഡിഎംകെ അമ്മ വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍ പക്ഷത്തെ എംഎല്‍എ വെട്രിവേല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
യോഗം നടക്കുന്നതിനെതിരെ പരാതിയുണ്ടെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും കോടതി വിമര്‍ശിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് എംഎല്‍എക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു.
ചൊവ്വാഴ്ചയാണ് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്ക് മാത്രമേ യോഗം വിളിക്കാന്‍ അധികാരമുള്ളൂവെന്നാണ് ഹര്‍ജിയില്‍ വാദിച്ചത്.
https://www.facebook.com/Malayalivartha



























