ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 60 വയസിൽ നിന്ന് 65 ആക്കി ഉയർത്താൻ തീരുമാനം

ദേശീയ പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 60 വയസിൽ നിന്ന് 65 ആക്കി ഉയർത്താൻ പെന്ഷന് ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി (പിഎഫ്ആര്‍ഡിഎ) തീരുമാനിച്ചു. പെൻഷൻ റെഗുലേറ്റർ ബോർഡ് തീരുമാനം അംഗീകരിച്ചുവെന്നും ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും പിഎഫ്ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് കോൺട്രാക്റ്റർ പറഞ്ഞു.
നിലവിൽ 18 വയസിനും 60 നും ഇടയിൽ പ്രായമുള്ളവർക്കെ എൻപിഎസിൽ അംഗമാകാൻ സാധിക്കൂ. ഉയർന്ന പ്രായപരിധി 65 വയസാക്കി ഉയർത്താൻ പോകുകയാണ്. എന്നാൽ 70 വയസ് വരെ പദ്ധതിയിൽ നിക്ഷേപിക്കാനും കഴിയും. അസംഘടിത മേഖലയുള്ളവരെ കൂടി ഈ പദ്ധതിയുടെ കീഴിൽ കൊണ്ടു വരാനാണ് ശ്രമമെന്നും കോൺട്രാക്റ്റർ പറഞ്ഞു.
https://www.facebook.com/Malayalivartha



























