മനുഷ്യമാംസം കഴിച്ച് പ്രധിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍

തമിഴ് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ വിജയം കാണാത്തതിനെതിരെ പ്രതിഷേധം പുകയുന്നു. ജന്തര്‍ മന്തറില്‍ രണ്ടുമാസമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇനിയും അനുകൂല നടപടി എടുത്തില്ലെങ്കില്‍ അടുത്തത് മനുഷ്യമാംസമാകും കഴിക്കുക എന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷക സമരനേതാവ് പി അയ്യാകണ്ണടക്കം പത്തുപേരാണ് മനുഷ്യ വിസര്‍ജ്യം ഭക്ഷിച്ച് സമര രംഗത്തിറങ്ങിയത്. ഗവണ്‍മെന്റ് തങ്ങള്‍ക്ക് പുതുക്കിയ വരള്‍ച്ചാ പാക്കേജുകള്‍ നല്‍കാത്തതും, ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്കാത്തതും വായ്പ എഴുതിത്തള്ളാതിരിക്കുന്നതുമാണ് സ്വന്തം വിസര്‍ജ്യം ഭക്ഷിക്കുന്ന രീതിയില്‍വരെ എത്തിച്ചതെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന പി അയ്യാകണ്ണ് പറയുന്നു.
വ്യത്യസ്തമായ സമരരീതികള്‍ കൊണ്ടുതന്നെ ഏറെ മധ്യമ ശ്രദ്ധ നേടിയിരുന്നു ഇവര്‍. സ്വന്തം മൂത്രം കുടിച്ചും , പാമ്പിനെയും എലിയെയും കടിച്ചും പ്രതീകാത്മക ശവസംസ്!കാരം നടത്തിയും കര്‍ഷകര്‍ മുന്‍പും പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha



























