മാനസികമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി ഇതാ ഒരു 'ആപ്പ്'

ഇന്ന് എന്ത് പഠിക്കണമെങ്കിലും പലതരം മൊബൈൽ ആപ്പ്ളിക്കേഷനുകൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്പുകളിൽനിന്നും വ്യത്യസ്തമായി ഇതാ ഒരു പുതിയ ആപ്പ് എത്തുകയാണ്. മാനസികമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായാണ് ഈ മൊബൈല്‍ ആപ്പ് എത്തുന്നത്.
ആത്മഹത്യ എന്ന തീരുമാനത്തിലെത്തുന്നതിന് മുൻപേ നൂറ് തവണ അവരെ കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ് മൊബൈല്‍ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയാണ് ആപ്പിന്റെ ലക്ഷ്യം. അമ്പത് ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്പ്.
സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുമായി മുബൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. മുംബൈയിലെ ജൂനോക്ലിനിക്കിലെ മന:ശാസ്ത്ര വിദഗ്ധനായ ഡോ.മിലന്‍ ബാലകൃഷ്ണനും സംഘവുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. പ്ലേ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha



























