ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഖുറ്റി ജില്ലയിലെ റാനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
കാടിനുള്ളിൽ കൂടുതൽ മാവോയിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ 24ൽ 18 ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























