ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കൊപ്പം റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

സെപ്റ്റംബര്‍ 13ന് അഹമ്മദാബാദിലാണ് റോഡ് ഷോ നടത്തുക. എട്ടു കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കും.
റോഡ് ഷോയ്ക്കിടെ ഇരുവര്‍ക്കും ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ നടത്തുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
ദ്വിദിന സന്ദര്‍ശനത്തിനായി ഷിന്‍സോ ആബെ ബുധനാഴ്ചയാണ് ഇന്ത്യയിലെത്തുന്നത്.
https://www.facebook.com/Malayalivartha



























