സുനന്ദ മരിച്ചു കിടന്ന മുറി തുറന്നു കൊടുക്കണമെന്ന് പട്യാല കോടതി

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീല പാലസിലെ മുറി തുറന്നു കൊടുക്കമെന്ന് പട്യാല കോടി. ഇതുസംബന്ധിച്ച് ഡല്‍ഹി കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി സീല്‍ ചെയ്തതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് മുറി പൂട്ടി സീല്‍ ചെയ്തത്.
https://www.facebook.com/Malayalivartha


























