മാഹിയിൽ ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാൻ അനുമതി

മാഹിയിൽ ദേശീയ പാതയോരത്ത് അടച്ചുപൂട്ടിയ ബാറുകൾ തുറക്കാൻ അനുമതി. ദേശീയപാതയോരത്തെ മദ്യനിരോധനം മുൻസിപ്പൽ പരിധിയിൽ ബാധകമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അനുമതി നൽകിയത്. മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകി പുതുച്ചേരി എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ഉത്തരവിറക്കി. ഉത്തരവ് പുറത്തുവന്നതോടെ ദേശീയപാതയോരത്തെ 32 മദ്യശാലകൾ തുറക്കും. 17 ചില്ലറ വിൽപനശാലകളും 15 ബാറുകളുമാണു തുറക്കുന്നത്. മാഹി മേഖലയിൽ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്.
ദേശീയപാതയുടെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ ഏപ്രിൽ ഒന്നുമുതൽ മദ്യഷാപ്പുകൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ബാറുകൾക്കു താഴുവീണത്. കഴിഞ്ഞ ഡിസംബർ പതിനഞ്ചിനായിരുന്നു ദേശീയ പാതയോരത്തെ മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha


























