ഇംഗ്ലീഷ് സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം...

ഇംഗ്ലീഷ് സംസാരിക്കുന്നത് ഇപ്പോള്‍ എല്ലാവരും ശീലമാക്കുന്ന കാലമാണ്. കാരണം ഏത് രാജ്യക്കാരും പരസ്പരം മനസ്സിലാക്കാന്‍ ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് അല്പം വ്യത്യസ്തമായ കാര്യമാണ്. ശുദ്ധമായ ഇംഗ്ലീഷില്‍ സംസാരിച്ചതിന് ഡല്‍ഹിയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. നോയിഡ സ്വദേശിയായ വരുണ്‍ ഗുലാത്തിക്കാണ് മര്‍ദനമേറ്റതെന്നു പോലീസ് പറഞ്ഞു.
കൊണാട്ട് പ്ലേസിലെ ഹോട്ടലില്‍നിന്നു സുഹൃത്തിനെ പറഞ്ഞു വിടാനായിരുന്നു വരുണ്‍ ഹോട്ടലിനു പുറത്തെത്തിയത്. ഇവിടെനിന്നു തിരിച്ചു ഹോട്ടലിലേക്കു നടക്കവെ അഞ്ചംഗ സംഘം വരുണിനെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതെന്തിന് എന്നു ചോദിച്ചായിരുന്നു മര്‍ദനം.
മര്‍ദനത്തിനുശേഷം സംഘം വാഹനത്തില്‍ രക്ഷപ്പെട്ടെങ്കിലും, അക്രമിസംഘത്തിന്റെ വാഹന നമ്പര്‍ പോലീസിനു കൈമാറാന്‍ വരുണിനു കഴിഞ്ഞു. വാഹന നമ്പറിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























