കാര്‍ഡ് ഉപയോഗിച്ച് ടോള്‍ നല്‍കി... യുവാവിന് നഷ്ടമായത് 87,000 രൂപ

എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ടോള്‍ നല്‍കിയ യുവാവിന് നഷ്ടമായത് 87,000 രൂപ. മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് പുണെക്ക് പോകുകയായിരുന്ന ദര്‍ശന്‍ പാട്ടീലിനാണ് പണം നഷ്ടപ്പെട്ടത്. ഖലാപുര്‍ ടോള്‍ ബൂത്തില്‍ കാര്‍ഡ് വഴി 230 രൂപ അടച്ച് രണ്ട് മണിക്കൂറിനകം പല തവണകളായാണ് പണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് ദര്‍ശന്‍ പാട്ടീല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാര്‍ഡ് ഉപയോഗിച്ച് ആറ് തവണ ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തിയതായി എസ്.എം.എസ് സന്ദേശം ലഭിക്കുകയായിരുന്നു. എസ്.എം.എസ് വഴി ഉറപ്പുവരുത്തുന്ന ഒ.ടി.പി നമ്പര്‍ തനിക്ക് ലഭിച്ചില്ലെന്ന് പാട്ടീല്‍ പരാതിയില്‍ പറയുന്നു. കാര്‍ഡ് യന്ത്രത്തില്‍ വലിച്ച ശേഷം കാര്‍ഡുടമ പിന്‍ നമ്പ ര്‍ അടിക്കുന്നതിനിടെ കാര്‍ഡിലെ വിവരങ്ങള്‍ കവര്‍ന്നതാകാമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha


























