അഭയാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് മ്യാന്‍മറിനോട് ബംഗ്ലാദേശ് പ്രധാനമന്ത്രി

മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് താത്കാലിക അഭയംമാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്യാന്പുകളില്‍ സ്ഥിരമായി താമസിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
അഭയാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് മ്യാന്‍മറിനോട് ഷെയ്ഖ് ഹസീന ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം ജനതയോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മ്യാന്‍മര്‍ തയാറാകണമെന്നും അവര്‍ വ്യക്തമാക്കി. ഷെയ്ഖ് ഹസീന അഭയാര്‍ഥി ക്യാന്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























