എം.ജി.ആറിന് ആദരമായി നൂറ് രൂപയുടെ നാണയം ഉടന്‍ പുറത്തിറക്കും

രാജ്യചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ്.സുബ്ബലക്ഷ്മിയുടെയും സ്മരണാര്‍ത്ഥമാണ് നാണയം പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ധനമന്ത്രാലയം പുറത്ത് വിട്ടു. ഇരുവരുടെയും സ്മരണാര്‍ത്ഥം റിസര്‍വ് ബാങ്ക് അഞ്ച്, പത്ത് രൂപകളുടെ നാണയങ്ങളും പുറത്തിറക്കും.
എം.ജി.ആറിന്റെയും സുബ്ബലക്ഷ്മിയുടെയും ജന്മദിനങ്ങളോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ കറന്‍സി രൂപത്തിലുള്ള നൂറ് രൂപ നാണയമാക്കി പുറത്തിറക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇതേവശത്ത് ദേവനാഗരി ലിപിയിലും മറുവശത്ത് ഇംഗ്ലീഷിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നവും ഇതിലുണ്ടാകും. രണ്ട് തരത്തിലുള്ള നാണയങ്ങളാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇതിലൊന്നില്‍ സുബ്ബലക്ഷ്മിയുടെയും മറ്റൊന്നില്‍ എം.ജി.ആറിന്റെയും ചിത്രവുമുണ്ടാകും.
വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ സങ്കരമുപയോഗിച്ചാണ് പുതിയ നാണയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രൂപകല്‍പ്പനയോട് കൂടിയുള്ള നാണയങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























