കാമുകിയുടെ സഹായത്തോടെ മകനെ തട്ടിക്കൊണ്ടുപോയ നടന്‍ അറസ്റ്റില്‍

ആദ്യ ബന്ധത്തിലുണ്ടായ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭോജ്പുരി നടനും കാമുകിയും അറസ്റ്റില്‍. ജാമിയ നഗറിലെ മാര്‍ക്കറ്റില്‍ നിന്നുമാണിവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മകനെ കാണാന്‍ മുന്‍ ഭാര്യ അനുവദിക്കാത്തതിനാലാണ് അയാൾ തട്ടിക്കൊണ്ടുപോകലിന് മുതിര്‍ന്നത്. മൂന്ന് മാസത്തോളം കുട്ടിയെ തിരഞ്ഞ പോലീസ് ഒടുവില്‍ ലക്ഷ്മി നഗറിലെ ഒരു വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ മുസ്കാന്‍ മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ട് വയസുള്ള മകന്‍ ഷെഹ്നാസിന്റെ സംരക്ഷണം മുസ്കാനാണ് ലഭിച്ചത്. എന്നാല്‍ കുഞ്ഞിനെ വേര്‍പിരിയാനാകാത്ത ഷാഹിദ് മകനെ തട്ടിക്കൊണ്ടുവന്ന് തന്റെ ജീവിത പങ്കാളിക്കൊപ്പം മകനെ താമസിപ്പിക്കുകയായിരുന്നു. അതേസമയം മകനെ മുസ്കാന്‍ വിറ്റ് കാശുവാങ്ങിയെന്നും ഷാഹിദ് ആരോപിച്ചിരുന്നു
https://www.facebook.com/Malayalivartha


























