അനുഷ്കയുടെ സൗന്ദര്യത്തില്‍ കോലി വീണുപോയോ അതോ കോലിക്ക് അനുഷ്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ ...

വിരാട് കോലിയും അനുഷ്ക ശര്‍മ്മയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വളരെയധികം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രണയാതുരമായ ഒരു ചിത്രം നമ്മള്‍ ഇതുവരെ കണ്ടില്ല. കോലിയും അനുഷ്കയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലേതാണ് ആ രംഗങ്ങള്‍. വിരുഷ്ക ഫാന്‍സിന്റെ ഹൃദയം കവര്‍ന്ന ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
രണ്ടുപേരും പരമ്ബരാഗത വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അനുഷ്ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുന്നു, പക്ഷേ കോലിയുടെ കണ്ണുകള്‍ അപ്പോഴും അനുഷ്കയുടെ മുഖത്തുതന്നെയാണ്. അനുഷ്കയുടെ സൗന്ദര്യത്തില്‍ കോലി വീണുപോയോ അതോ കോലിക്ക് അനുഷ്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം.
മുംബൈയില്‍ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ അനുഷ്കയോടൊപ്പമുള്ള ചിത്രം കോലി ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























