റേഷൻ കാർഡിലെ മാറിമായംകണ്ട് ഞെട്ടലോടെ നാട്ടുകാർ

സംസ്ഥാന സർക്കാരിന്റെ സ്മാർട് റേഷൻ കാർഡ് എന്ന് പറഞ്ഞപ്പോൾ ഇത്രയും സ്മാർട്ട് ആയിരിക്കുമെന്ന് ആരും കരുതിയില്ല. സാധാരണജനങ്ങൾ ഇപ്പോൾ സിനിമാതാരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സേലം കമൽപുരത്തെ സരോജ അറുപത്തിനാലാം വയസ്സിൽ കാജൽ അഗർവാളായി മാറി. ഇതറിഞ്ഞതോടുകൂടി കാജലിന്റെ ആരാധകരായ സമീപവാസികൾ സരോജത്തിന്റെ റേഷൻ കാർഡ് കാണുവാനായി എത്തുന്നു.
സംസ്ഥാന സർക്കാരിന്റെ സ്മാർട് റേഷൻ കാർഡ് കയ്യിൽ കിട്ടിയപ്പോൾ സരോജ അമ്പരന്നു. തന്റെ ചിത്രത്തിന് പകരം സിനിമ നടി കാജലിന്റെ ചിത്രം. തമിഴ്നാട് സർക്കാർ നടപ്പാക്കിയ സ്മാർട് റേഷൻ കാർഡിൽ ഇത്തരം പിഴവുകൾ വരുന്നത്ഇതാദ്യമല്ല. ചിത്രം മാറി ലഭിച്ചവർ ഏറെ.
സ്വന്തം ചിത്രത്തിനു പകരം മരങ്ങളുടേയും ജീവികളുടെയുമൊക്കെ ചിത്രമായിരുന്നു ചിലരുടേത്. പരാതികൾ ഏറെയും സേലത്തു നിന്നാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു തെറ്റുകൾക്കു കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും പിഎംകെ നേതാവ് രാംദാസ് ആവശ്യപ്പെട്ടു..

https://www.facebook.com/Malayalivartha


























