ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ടില്‍ വെച്ച് യുവതിയെ ടാക്‌സി ഡ്രൈവര്‍ മാനഭംഗപ്പെടുത്തി

23കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ടിന് സമീപമുള്ള ഒരു പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്തതിന് 30കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചുന്നു കുമാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് സംഭവം നടന്നത്. പൊലീസിലെ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത് ഇപ്രകാരമാണ്:
നോയിഡയിലെ തന്റെ സഹോദരന്റെ വീട്ടില്‍ പോയ ശേഷം ന്യൂ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ പോകാന്‍ ബസ്സ് കാത്ത് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു യുവതി. ബസ്സ് ഒന്നും കിട്ടാത്തതിനാല്‍ ചുന്നുവിന്റെ കാറില്‍ പെണ്‍കുട്ടി റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ട്രെയിന്‍ മണിക്കൂറുകളോളം വൈകുമെന്ന്. അവിടെ കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് കുറച്ച് കഴിഞ്ഞ് ഇയാള്‍ എത്തുകയും ട്രെയിന്‍ ക്യാന്‍സല്‍ ആയെന്ന് കളളം പറയുകയും ചെയ്തു. പെണ്‍കുട്ടിക്ക് എത്തേണ്ട സ്ഥലത്ത് താന്‍ കാറില്‍ കൊണ്ട് എത്തിക്കാം എന്ന് പറഞ്ഞ് ഇയാള്‍ ആളൊഴിഞ്ഞ ഒരു പാര്‍ക്കില്‍ കാര്‍ നിര്‍ത്തുകയും അവിടെ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു.
അതിന് ശേഷം ഇയാള്‍ യുവതിയെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ട് ഇറക്കി വിടുകയും ചെയ്തു. പിന്നീടാണ് പെണ്‍കുട്ടി അടുത്തുള്ള ഒരു പോലീസ് സ്‌റ്റേഷനില്‍ പോയി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























