Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നിൽ

14 SEPTEMBER 2017 02:23 PM IST
മലയാളി വാര്‍ത്ത

ട്രായിയുടെ ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം ഏകദേശം 51 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കി രാജ്യത്തെ ടെലികോം വിപണിയിൽ ജിയോ മുന്നിൽ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചു കഴിഞ്ഞു. ഇതോടെ ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയതും ജിയോ തന്നെ.

അതേസമയം, ജൂലൈയിൽ രാജ്യത്തെ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം 1.3 ലക്ഷം കുറഞ്ഞ് 121.07 കോടിയായി താഴ്ന്നു. ജൂലൈ മാസത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ മാത്രമാണ് നേട്ടം കൈവരിച്ചത്. ഐഡിയ സെല്ലുലാർ, വൊഡാഫോൺ അടക്കമുള്ള എട്ട് ഓപ്പറേറ്റർമാർ നഷ്ടമാണ് നേരിട്ടത്.

രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണവും കുറഞ്ഞു. ജൂലൈയിലെ കണക്കുകൾ പ്രകാരം 118.67 കോടി പേരാണ് മൊബൈൽ വരിക്കാർ. ലാൻഡ് ലൈൻ വരിക്കാരുടെ എണ്ണം 2.39 കോടിയാണ്. ജൂണിൽ ഇത് 2.4 കോടിയായിരുന്നു. ജൂലൈയിൽ ഭാരതി എയർടെൽ 6 ലക്ഷം പുതിയ ഉപഭോക്താക്കളെയും ബിഎസ്എൻഎൽ 3.91 ലക്ഷം പേരെയും പുതുതായി ചേർത്തു. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾക്ക് ജിയോ വൻ വെല്ലുവിളി തന്നെയാണ്.

ജൂലൈയിൽ ഐഡിയയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. 23 ലക്ഷം ഉപഭോക്താക്കളെയാണ് ഐഡിയക്ക് നഷ്ടപ്പെട്ടത്. വോഡാഫോൺ 13.89 ലക്ഷം, എയർസെൽ (3.91 ലക്ഷം), ടെലിനോർ 2.75 ലക്ഷം, എംടിഎൻഎൽ 4,706 വരിക്കാരെയാണ് നഷ്ടപ്പെട്ടത്. 2016 സെപ്തംബറിൽ ആരംഭിച്ച റിലയൻസ് ജിയോയുടെ സൗജന്യ സേവനങ്ങൾ നൽകി 170 ദിവസം കൊണ്ട് പത്ത് കോടി വരിക്കാരെ സ്വന്തമാക്കിയിരുന്നു. ജിയോയുടെ വരവ് മറ്റു ടെലികോം കമ്പനികൾക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (9 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends