ബ്ലൂടൂത്ത് വഴി ഫോണുകളും കമ്പ്യുട്ടറുകളും ആക്രമിച്ച് കീഴ്‌പ്പെടുത്താനായി ബ്ലൂബോണ്‍ മാൽവെയർ

മൊബൈല്‍ ഫോണ്‍, ഡെസ്ക് ടോപ്പ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐഒഎസ്, ലിനക്സ്, എന്നിവയുള്‍പ്പെടെയുള്ള ഐഒടി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ബ്ലൂടൂത്ത് വഴി വ്യാപിക്കുന്ന ബ്ലൂ ബോണ്‍ എന്ന മാല്‍വെയര്‍ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ആക്രമിക്കപ്പെട്ട ഫോണുകളില്‍ നിന്നോ കമ്പ്യൂട്ടറുകളില്‍ നിന്നോ ബ്ലൂടൂത്ത് വഴിയാണ് മാല്‍വെയര്‍ വ്യാപിക്കുന്നത്.
ഹാക്കര്‍മാര്‍ക്ക് ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയ നിയന്ത്രിക്കാനും ഇവയില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ കോര്‍പ്പറേറ്റ് ഡാറ്റ, നെറ്റ് വര്‍ക്ക് എന്നിവയിലേയ്ക്ക് പ്രവേശിക്കുന്നതിനും ഇവയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും മാല്‍വെയര്‍ പ്രചരിപ്പിക്കാനും സാധിക്കും.
ബ്ലൂടൂത്ത് വഴിഎളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഹാക്കര്‍മാര്‍ ബ്ലൂടൂത്ത് വഴിയാണ് മാല്‍വെയര്‍ പടര്‍ത്തുന്നതെന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതെന്ന് കാസ്പെര്‍സ്കി ലാബിലെ മുതിര്‍ന്ന വൈറസ് വിദഗ്ദന്‍ വിറ്റലി കാമുല്‍ക് ചൂണ്ടിക്കാണിക്കുന്നു.
എളുപ്പത്തില്‍ ലഭ്യമാകുന്ന ബ്ലൂടൂത്ത് ഓണ്‍ ചെയ്യാതിരിക്കുകയും ഉപയോഗിക്കാതിരിക്കുകയുമാണ് മാല്‍വെയര്‍ ആക്രമണം തടയുന്നതിനുള്ള മികച്ച മാര്‍ഗ്ഗം. ഫോണുകളില്‍ നിന്ന് ഫോണുകളിലേയ്ക്കാണ് ബ്ലൂബോണ്‍ വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്ലൂടൂത്ത് ഫീച്ചറുള്ള എല്ലാ ഉപകരണങ്ങള്‍ക്കും ഭീഷണിയാവുന്നതാണ് ബ്ലൂ ബോണ്‍.
https://www.facebook.com/Malayalivartha


























