റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തള്ളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ കഴിയുന്ന റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റോഹീങ്ക്യകളെ തിരിച്ചയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപെക്‌സ് കോടതി ഉന്നയിച്ച റോഹിങ്ക്യന്‍ പ്രശ്‌നത്തിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ചില റോഹിങ്ക്യകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. അതിനാല്‍ തന്നെ റിസ്‌ക്ക് എടുക്കാന്‍ കേന്ദ്രം തയ്യാറല്ല-സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























