ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായിലിനെ വധിച്ചു

അമര്‍നാഥ് യാത്രികരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മാഈല്‍ കൊല്ലപ്പെട്ടു. കശ്മീരിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ലഷ്‌കര്‍ തീവ്രവാദികള്‍ അമര്‍നാഥ് യാത്രികരുമായി പോയ ബസിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























