Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ'... എന്നാല്‍ ആ മകള്‍ പറഞ്ഞ വാക്കുകള്‍?

14 SEPTEMBER 2017 08:17 PM IST
മലയാളി വാര്‍ത്ത

ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി സ്‌നേഹനിധിയായ ആ അമ്മ യാത്ര പറഞ്ഞു. പിന്നെ അവളെ പോറ്റി വളര്‍ത്തിയത് ആ പിതാവാണ്.  രണ്ട് വയസ് വരെ പല പല സ്ത്രീകള്‍ ആ കുട്ടിയെ പണത്തിന് മുലയൂട്ടി. അദ്ദേഹം ഹന്നയെന്ന് മകളെ വിളിച്ചു. ആ പപ്പ മോളെ ചേര്‍ത്ത് പിടിച്ചു. താരാട്ടു പാടി. പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു. കൂട്ടാക്കിയില്ല.

'എന്റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ' എന്നയാള് പറഞ്ഞു.. ജോലിക്ക് പോകുമ്പോ വീട്ടിലുളളവര്‍ മോളെ നോക്കി.പപ്പയുടെ പാട്ടുകേട്ട് , കൈച്ചൂടിനുളളില്‍ ഒരു പുതപ്പിനുളളില്‍ തണുത്ത മഴകളില്‍ പിഞ്ച്‌മോളുറങ്ങി.കാലം നീങ്ങി.ഹന്ന വലുതായി.ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്‌നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത പപ്പയെ മോള്‍ക്ക് വല്ലാതെ മതിപ്പായി. പപ്പായ്ക്ക് വേണ്ടി മോളും മോള്‍ക്ക് വേണ്ടി പപ്പയും ജീവിച്ചു.ഹന്നയ്ക്ക് പതിനെട്ടു തികഞ്ഞു.

സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയായി.പപ്പ നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് വിവാഹം ചെയ്ത് കൊടുത്തു. ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഹന്നയോട് ചോദിച്ചു.'നീ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്..സത്യം മാത്രം പറയണം..എന്നെയൊന്നൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി പറയുകയും വേണ്ടാ..'

ഹന്ന ചിരിച്ചു.'ഒരു പക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം..ഇപ്പോ എന്റെ അമ്മയെയാണ്..'ഹന്നയുടെ മറുപടി കേട്ട ഭര്‍ത്താവ് അമ്പരന്നു.ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ പപ്പയോടുള്ള സ്‌നേഹം അയാളും കേട്ടതാണ്..ആ പപ്പയുടെ പേരാണ് അയാള് പ്രതീക്ഷിച്ചതും.'അല്ല അതിന് നിന്റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''അതെ അതാണ് അതിന്റെ കാരണവും..ഒരിക്കല്‍ എന്റെ പ്രിയപ്പെട്ട പപ്പ എന്നോട് ചോദിച്ചു..

'നിനക്ക് ഈ ലോകത്തില്‍ ആരെയാണ് ഏറ്റവും ഇഷ്ടം?'ഞാനപ്പനെന്ന് പറഞ്ഞു..പപ്പ എന്നെ തിരുത്തി..അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്‌നേഹിക്കേണ്ടത് നിന്റമ്മയെ ആണ്. കാരണം ഹൃദയവാല്‍വ് വീക്കായിരുന്ന നിന്റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടര്‍ പറഞ്ഞു..പ്രസവം റിസ്‌ക്കാണെന്ന്.മാസങ്ങള് പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു..ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം.ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു ഈ പ്രസവമുപേക്ഷിക്കാന്‍..

എന്റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാന്‍ എനിക്കാവില്ലാന്ന് നിന്റമ്മ പറഞ്ഞു.. ജീവിതം മുഴുക്കെ ഓര്‍ഫനേജില്‍ പഠിച്ച് സന്തോഷകരമായ ഒരു ദാമ്ബത്യ ജീവിതത്തിലേക്ക് വന്ന നിന്റമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചതാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ, ഒരുമ്മ വെക്കാനോ, കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ, പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസ്സിലുണ്ടാകാവൂ ഞാനൊക്കെ..'പപ്പ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ ഹന്ന നിന്നു.ചെറുപ്പക്കാരന്റെ കണ്ണും നിറഞ്ഞു.വല്ലാത്ത സ്‌നേഹമാണ്..ഭാര്യയോടും മോളോടുമുള്ള സ്‌നേഹത്തിന്റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്റെ കഥ..എന്നിട്ടും മോളോട് അമ്മയുടെ സ്‌നേഹത്തിന്റെ , ത്യാഗത്തിന്റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന പപ്പയുടെ കഥ. അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ.ഇതാണ് സ്‌നേഹം.ഒരു കുഞ്ഞ് ജനിക്കാന്‍ സ്വന്തം ജീവന്‍ കൊടുത്ത അമ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (8 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

Malayali Vartha Recommends