സ്വന്തം റേഷന്‍ കാര്‍ഡില്‍ കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ കണ്ട് ഞെട്ടി വീട്ടമ്മ

റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ കാര്‍ഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വീട്ടമ്മ കരുതിയത്. എന്നാല്‍ സേലം സ്വദേശിയായ സരോജത്തിന്റെ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാര്‍ഡല്ല, ഫോട്ടോയാണ് മാറിയതെന്ന് ഈ വീട്ടമ്മയ്ക്ക് മനസ്സിലായത്.
തന്റെ ഫോട്ടോയ്ക്കു പകരം അതില്‍ ഉള്ളത് സിനിമാ നടി കാജല്‍ അഗര്‍ വാളിന്റെ ഫോട്ടോയാണ്.
തമിഴ്‌നാട് സര്‍ക്കാര്‍ ഈ അടുത്തായി വിതരണം ചെയ്ത സ്മാര്‍ട് പിഡിഎസ് കാര്‍ഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ നല്‍കിയത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കി നല്‍കാനായി ഏല്‍പ്പിച്ച കമ്ബനിക്ക് തെറ്റു പറ്റിയതാണെന്നും ഉടന്‍തന്നെ കാര്‍ഡ് മാറ്റി നല്‍കുമെന്നും ഗവണ്‍മെന്റ് അറിയിച്ചു. ഇതിന്റെ പേരില്‍ ഇവര്‍ക്ക് അരിയും മറ്റ് കാര്യങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ പറഞ്ഞു.
സരോജത്തിന്റെ മാത്രമല്ല അടുത്തുള്ള വീട്ടിലെ സ്ത്രീയുടെയും ഫോട്ടോ അവരുമായി യാതൊരു സാദൃശ്യവുമില്ലാത്തതാണ്. ഈ കാര്‍ഡുമായി എങ്ങനെയാണ് ഇവര്‍ റേഷന്‍ വാങ്ങിക്കാന്‍ പോകേണ്ടതെന്ന് സരോജത്തിന്റെ ബന്ധുക്കള്‍ ചോദിക്കുന്നു. അധികാരികള്‍ എന്തുകൊണ്ടാണ് കാര്യങ്ങള്‍ ശരിയായി ചെയ്യാത്തതെന്നും മാധ്യമങ്ങളുമായി സംസാരിച്ചപ്പോള്‍ അവരുടെ ബന്ധുക്കള്‍ പറഞ്ഞു. സേലം ജില്ലയിലെ ഒട്ടനവധിപേര്‍ റേഷന്‍കാര്‍ഡില്‍ ധാരാളം തെറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞ് രംഗത്തു വന്നിടുണ്ട്.
https://www.facebook.com/Malayalivartha






















