അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; വെടിവെയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്ന് രാവിലെയാണ് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍.എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. ഇരുഭാഗത്തുനിന്നുമുള്ള വെടിവെപ്പുകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ച ജവാന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















