ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ സാധിച്ചെന്നും രവിശങ്കർ കൂട്ടിച്ചേർത്തു.ഇതിനു പിന്നാലെയാണ് ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ചർച്ചകൾ സജീവമാകുന്നത് .
https://www.facebook.com/Malayalivartha






















