വിദ്യാർഥികളുടെ സുരക്ഷിതത്വം: കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് കോടതി സർക്കാരിന് നോട്ടീസ് അയച്ചത്.
അതേസമയം റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര, ഹരിയാന സർക്കാരുകൾക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തെങ്ങുമുള്ള സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടും സിബിഎസ്ഇയോടും കോടതി നിർദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha






















