രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; കേസ് സിബിഐക്ക് കൈമാറാൻ ഹരിയാന സർക്കാർ തീരുമാനിച്ചു

ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറാൻ ഹരിയാന സർക്കാർ ശിപാർശ ചെയ്തു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. മൂന്നു മാസത്തിനുള്ളിൽ സ്കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂറിനെ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നില യിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്ടർ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha






















