ഇംഫാലില്‍ 6.97 കിലോ സ്വര്‍ണവുമായി ആറു പേര്‍ പിടിയില്‍

മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര്‍ അറസ്റ്റില്‍. ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
കസ്റ്റംസ് വിഭാഗവും സിഐഎസ്എഫും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നു പിടിച്ചെടുത്ത സ്വര്‍ണത്തിനു 1.79 കോടിയോളം രൂപ വിലവരും. സ്വര്‍ണം ഇംഫാലില്‍ നിന്നു കോല്‍ക്കത്തയിലേക്ക് കടത്താനായിരുന്നു ശ്രമം.
https://www.facebook.com/Malayalivartha


























