പരസ്യമായി സൈനികന്റെ കരണത്തടിച്ച സ്ത്രീക്ക് സംഭവിച്ചത്..

പൊതുസ്ഥലത്ത് വച്ച് സൈനികനെ തല്ലിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹിയിലെ വസന്ത്കുഞ്ജിലാണ് സംഭവം. ഗുരുഗ്രാം സ്വദേശി സ്മൃതി കൽറയാണ് സൈനികന്റെ കരണത്തടിച്ചത്.
സംഭവത്തിൽ ദൃക്സാക്ഷികളായ യാത്രികർ വീഡിയോ പകർത്തിയതോടുകൂടി സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. റോഡിൽ നിൽക്കുന്ന സൈനികനെ സ്മൃതി മുഖത്തടിക്കുന്നതും തുടർന്ന് ദേഷ്യത്തിൽ തന്റെ കാറിലേക്കു തിരികെ കയറുന്നതുമാണ് വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്ന മറ്റു സൈനികർ അവരുമായി സംസാരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്മൃതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ കാർ പിടിച്ചെടുത്തിട്ടുണ്ട്. മർദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























