ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍

ഹാദിയ(അഖില) കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്.
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷഹിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 16നാണ് ഹാദിയ കേസ് സുപ്രീം കോടതി എന്‍ഐഎയ്ക്കു വിട്ടത്. വിരമിച്ച ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം അന്വേഷണത്തില്‍ നിന്നു പിന്‍മാറി. കേന്ദ്രസര്‍ക്കാരിന്റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി കേസ് എന്‍ഐഎയ്ക്കു വിട്ടത്.
https://www.facebook.com/Malayalivartha


























