മൂന്നു വയസുകാരിയായ മകളെയും 100കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച ദമ്പതികളുടെ ഇനിയുള്ള ജീവിതം...

മൂന്നു വയസുകാരി മകളെയും നൂറു കോടി വരുന്ന സ്വത്തും ഉപേക്ഷിച്ച് ദമ്പതികൾ സന്യാസത്തിനൊരുങ്ങുന്നു. മധ്യപ്രദേശിൽ നിന്നുള്ള ജൈന ദമ്പതിമാരാണ് മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം വരുന്ന സ്വത്തുക്കളും ഉപേക്ഷിച്ച് സന്യസിക്കാനൊരുങ്ങുന്നത്. സുമിത് റാത്തോഡ് (35), ഭാര്യ അനാമിക (34) എന്നിവരാണ് സന്യാസത്തിന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാൻ തയാറെടുക്കുന്നത്. സെപ്തംബർ 23ന് ഗുജറാത്തിലെ സൂറത്തിൽ ജൈന ആചാര്യൻ രാംലാൽ മഹാരാജിൽ നിന്ന് ദീക്ഷ സ്വീകരിക്കും.
പാരമ്പര്യമായി രാഷ്ട്രീയക്കാരും വ്യാപാരികളുമാണ് ദമ്പതികളുടെ കുടംബം. ദമ്പതികളുടെ മകൾ മൂന്നു വയസുകാരി ഇഭ്യയുടെ സംരക്ഷണം അനാമികയുടെ പിതാവ് അശോക് ചണ്ഡാലിയഏറ്റെടുത്തു. ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ലെന്ന് അനാമികയുടെ പിതാവ് പറഞ്ഞു. നാലു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കുഞ്ഞിന് എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സന്യാസം സ്വീകരിക്കാൻ ആഗ്രഹാം പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷം അകന്നു താമസിക്കുകയായിരുന്നു ഇരുവും. ദീക്ഷ സ്വീകരിക്കും വരെ ഇരുവരും മൗനവ്രതത്തിലാണ്.
https://www.facebook.com/Malayalivartha


























