കണ്ണന്താനത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് വീരപ്പമൊയ്ലി

ഇന്ധനവിലയെ ന്യായീകരിച്ചുള്ള കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മനസിലും പ്രവൃത്തിയിലും കറതീർന്ന ജനാധിപത്യവാദിയാണെന്നും മൊയ്ലി അഭിപ്രായപ്പെട്ടു.
ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയെയാണ് മൊയ്ലി വിമർശിച്ചത്. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവർ ഇന്ധനവില നൽകിയേ പറ്റുകയുള്ളൂ. നികുതി ഭാരം കുറയ്ക്കാൻ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്നും അൽഫോൻസ് കണ്ണന്താനം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























