ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്; അൽഫോൺസ് കണ്ണന്താനം

വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നുംഅൽഫോൺസ് കണ്ണന്താനം. രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിക്കുകയാണ് അദ്ദേഹം. രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം.
ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. നികുതി ഭാരം കുറയ്ക്കാൻ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. വാഹനം ഉപയോഗിക്കുന്നവർ ഇന്ധനവില നൽകിയേ പറ്റുകയുള്ളൂ.
https://www.facebook.com/Malayalivartha


























