സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു

രാജ്യത്തെ ഏറ്റവും ഉയരമേറിയതും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടുമായ സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു . 1961ൽ ജവഹർ ലാൽ നെഹ്‍റു തറക്കല്ലിട്ട ഡാമാണ് 56 വർഷങ്ങൾക്ക് ശേഷം പൂർണ പ്രവർത്തനസജ്ജമാക്കി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്.
സർദാർ സരോവർ ഡാമിന്റെ 30 ഗേറ്റുകൾ ഒരേസമയം തുറന്നുകൊണ്ടാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത് . സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിന്റെ ജീവനാഡിയാണെന്ന് മോദി പറഞ്ഞു.
അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ വലുതും ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാം സ്ഥാനവും ഈ ഡാമിനാണ്.വൈദ്യുതോത്പാദനവും ജലസേചനവും ലക്ഷ്യമിട്ട് രൂപവത്കരിച്ച നര്‍മദാവാലി പദ്ധതിയുടെ ഭാഗമായുള്ള 30 അണക്കെട്ടുകളില്‍ ഏറ്റവും വലിയ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് അണക്കെട്ടില്‍നിന്ന് കനാലുകളിലൂടെ ജലസേചനത്തിനുള്ള വെള്ളമെത്തിക്കും
സംഭരണിക്ക് അകത്ത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ നിർമിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ആയിരിക്കും ഇത്.
https://www.facebook.com/Malayalivartha


























