ഫേസ്ബുക്ക് അധികസമയം ചെലവഴിച്ച പെൺകുട്ടിക്ക് സംഭവിച്ചത്...

24 മണിക്കൂറും ഫേസ്ബുക്ക് ഉപയോഗിച്ച അനുജത്തിയെ ചേട്ടൻ ശാസിച്ചു. സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ് ഫാനിൽ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. അടുത്തകാലത്താണ് പെൺകുട്ടിക്ക് ഫോൺ ലഭിച്ചത്. അതിനുശേഷം എപ്പോഴും ഫേസ്ബുക്കിലായിരുന്നു പെൺകുട്ടി.
പഠനത്തിനും ആഹാരം കഴിക്കുന്നതിനു പെൺകുട്ടിക്ക് താൽപര്യം ഇല്ലാതായി. സ്കൂളിൽപോകാനും താൽപര്യം ഇല്ലാതായതോടെയാണ് സഹോദരൻ വഴക്കുപറഞ്ഞത്. മരിക്കുന്നതിന്റെ അന്ന് രാവിലെയും സഹോദരൻ പെൺകുട്ടിയെ താക്കീത് ചെയ്തു. അന്ന് വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കുന്നതിന് പോയപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാട്സ്ആപ്പ് പ്രൊഫൈൽ “താൻ മരിച്ചു’ എന്ന് പെൺകുട്ടി മാറ്റുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























