ജീവനൊടുക്കാൻ ശ്രമിച്ചത് അമ്മ എന്നാൽ മരിച്ചത് ഇവരും..

ആത്മഹത്യ ചെയ്യാനായ് അമ്മ തീകൊളുത്തി. ഇതുക്കണ്ട് രക്ഷിക്കാനോടിച്ചെന്ന മക്കളും അഗ്നിയോട് ചേർന്ന് വെന്തുരുകി. മോസിപുര ഗ്രാമത്തിലാണ് സംഭവം.
അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയതായിരുന്നു മൂന്നു കൊച്ചു പെൺകുട്ടികൾ. എന്നാൽ മരിക്കാനായി തീകൊളുത്തിയ 'അമ്മ മാത്രം മരിച്ചില്ല. എഴുപതു ശതമാനം പൊള്ളലേറ്റ അമ്മ ജബൽപുരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്.
അമ്മ റാണി ലോധി (30) അഗ്നിഗോളത്തിൽ പിടഞ്ഞു നിലവിളിക്കുന്നതു കണ്ടാണു വീട്ടിലുണ്ടായിരുന്ന മക്കൾ തുൾസ (രണ്ട്), മുസ്കാൻ (അഞ്ച്), മാൻസി (ഏഴ്) എന്നിവർ കരഞ്ഞുകൊണ്ട് അടുത്തുചെന്നത്. കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് ഉടൻ തീ പടർന്നു പിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ മൂന്നുപേരും മരിക്കുകയും ചെയ്തു.
മാറാരോഗം മൂലമാണ് താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ കുടുംബ കലഹമാണ് യഥാർഥ കാരണമെന്നാണ് പോലീസിന്റെ സംശയം.
https://www.facebook.com/Malayalivartha


























