ആർജെഡി നേതാവ് മുഹമ്മദ് തസ്ലിമുദ്ദീൻ അന്തരിച്ചു

ആർജെഡി എംപി മുഹമ്മദ് തസ്ലിമുദ്ദീൻ (74) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് തസ്ലിമുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിഹാറിലെ അരാരിയ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ അംഗമാണ് അദ്ദേഹം. തസ്ലിമുദ്ദീൻ ഏഴുതവണ എംഎൽഎയും അഞ്ച് തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭാ മീറ്റിംഗുമായി ബന്ധപ്പെട്ടാണ് തസ്ലിമുദ്ദീൻ ചെന്നൈയിൽ എത്തിയത്.
https://www.facebook.com/Malayalivartha


























