അര്‍ദ്ധരാത്രിയില്‍ സ്‌കൂള്‍ കുട്ടികള്‍ നടത്തിയ കാറോട്ട മത്സരത്തില്‍ ഒരു കുട്ടി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

നഗരത്തില്‍ അര്‍ധരാത്രി സ്‌കൂള്‍ കുട്ടികള്‍ നടത്തിയ കാറോട്ട മത്‌സരം അപകടത്തില്‍ കലാശിച്ചു. ലോറിയുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ട കാറുകളും ലോറിയും പൂര്‍ണമായും തകര്‍ന്നു. നിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂവരും രക്ഷിതാക്കളുടെ വാഹനമെടുത്ത് കാറോട്ട മത്സരം നടത്തിയത്. മണിക്കൂറില്‍ 150 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിച്ച് പോകുന്നതിനിടെ ഫ്‌ലൈഓവര്‍ ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
എസ്.യു.വി, സ്‌കോഡ, ഇന്നോവ കാറുകളിലാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്. ഫ്‌ലൈഓവറിന്റെ കൈവരിയില്‍ സ്‌കോഡ കാര്‍ ഇടിച്ചാണ് 17കാരന്‍ മരിച്ചത്. ഇന്നോവ റോഡിലെ ഡിവൈഡറിലേക്ക് കയറുകയും എതിരെ വന്ന ലോറിയില്‍ ഇടിക്കുകയും ചെയ്തു. ലോറി ജീവനക്കാര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും വിദ്യാര്‍ഥിക്ക് നിസാര പരിക്കേറ്റു. അപകടത്തില്‍ ലോറിയും കാറും തകര്‍ന്നു.
എസ്.യു.വി ഓടിച്ച വിദ്യാര്‍ഥിക്കും പരിക്കേറ്റു. കാര്‍ പൂര്‍ണമായും തകര്‍ന്നു. തങ്ങള്‍ കൂടുതല്‍ സുഹൃത്തുക്കളോടൊപ്പം നേരത്തെയും ഇതു പോലെ വാഹനമോടിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെയും കാറിന്റെ ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























